Tuesday, April 13, 2010

ഒരു കുന്നിന്റെയും കുട്ടിയുടെയും കഥ


പണ്ട് പണ്ട്...
ഞങ്ങളുടെ നാട്ടിലൊരു
കുന്നുണ്ടായിരുന്നു
ഞങ്ങള്‍ക്ക് കപ്പയും വാഴയും
ചേനയും ചേമ്പും തന്നിരുന്ന ഒരു കുന്ന്

പണ്ട് പണ്ട്...
ഞങ്ങളുടെ നാട്ടിലൊരു
കുട്ടിയുണ്ടായിരുന്നു
ഞങ്ങള്‍ക്ക് സ്നേഹവും സന്ദേഹവും
കടിയുമ്മയും തന്നിരുന്ന ഒരു കുട്ടി

അങ്ങനെയിരിക്കെ...
ഞങ്ങളുടെ നാട്ടിലൊരു പാണ്ടിലോറി വന്നു
ഞങ്ങള്‍ക്ക് പണം വാരിക്കോരിത്തന്ന
മുത്തശ്ശിക്കഥയിലെ ചെന്നായുടെ
മുഖമുള്ളൊരു പാണ്ടി ലോറി

കുന്ന് ലോറിയുടെ മുകളില്‍ കയറിപ്പോയി
കുട്ടി ലോറിയുടെ താഴെയരഞ്ഞുപോയി.

2 comments:

അച്ചായന് said...

ഇതിനെങ്കിലും ആരെങ്കിലും ഒരു റിപ്ലൈ ഇടണേ!

ഷിജു അലക്സ്‌‌: :Shiju Alex said...

ലിജുവിനെ ഇപ്പോൾ വിക്കിയിൽ കാണുന്നില്ലല്ലോ. എന്തു് പറ്റി? എവിടാണിപ്പോൾ. എനിക്കൊരു മെയിലയക്കാമോ? എന്റെ ഇമെയിൽ വിലാസം shijualexonline@gmail.com