Saturday, February 20, 2010

ഒരു 'പാണ്ടി' ലോറി

onnum manasilaayillenkil enne therry vilikkuka. onn sramichathaanu.

 ഒരു 'പാണ്ടി' ലോറി

ഞാനിന്നൊരു ലോറി കണ്ടു
ഒരു പാണ്ടി ലോറി

ചില തമിഴ്‌ വില്ലന്മാരെപ്പോലെ
അതിനു ചുവന്ന കണ്ണുകളായിരുന്നു
ആർത്തിയുടെ നിറം
മൃതിയുടെ നിറം

അത്‌ എന്റെ നേരേ പാഞ്ഞു വന്നു
ഒരു വില്ലനെപ്പോലെ
അത്‌ എന്നെ കൊല്ലുവാനാഞ്ഞു
ഞാൻ വഴിമാറി നിന്നു
ഇല്ലെങ്കിൽ അത്‌ എന്നെ കൊന്നാലോ?

അത്‌ കടന്ന് പോയപ്പോൾ
ഞാൻ കണ്ടു
സിനിമകളിലേപ്പോലെ തന്നെ
തമിഴ്‌ ഗുണ്ടകളെപ്പോലെ
പാണ്ടി ലോറിയുടെ പിന്നിലും
ഒരു മലയാളി ആയിരുന്നു

മുഖത്ത്‌ ചിരിയും
ഉള്ളിൽ ആർത്തിയും
ഉള്ള ഒരു മലയാളി

No comments: