Sunday, July 27, 2008

പട്ടി

പട്ടീ
നീ വെറുമൊരു ചാവാലി
എന്നാലും എനിക്കു നിന്നോട് ആസൂയയുണ്ട്

നീ നായയാണ്* നായരല്ല
നീ നായയാണ്* സുറിയാനി നസ്രാണിയല്ല
നിനക്കുള്ള വാലല്ലാതെ
പേരിലൊരു വാലുമില്ല

ഡോബര്*മാന്* മുതല്ല്
നാടന്* വരെ എല്ലാം പട്ടി തന്നെ
വെളുത്തതു കറുത്തതും
എല്ലാം പട്ടി തന്നെ

നീ* ആറടി മണ്ണിന്റെ
പോലും ഉടമയല്ല
എന്നാലും ലോകത്തെവിടെയും
നിനക്ക് പോകാം, കിടക്കാം

നിനക്ക് രാജ്യമില്ല
അത്കൊണ്ട് ഇന്ത്യക്കാരന്* പട്ടിയും
പാക്കിസ്ഥാന്*കാരന്* പട്ടിയും
യുദ്ധം ചെയ്യാറില്ല

നിനക്ക് പ്രാത്യയശാസ്ത്രങ്ങളില്ല
അത്കൊണ്ട് നിനക്ക്
വൈരുദ്ധ്യാത്മക ഭൌതികവാദത്തെ-
-ക്കുറിച്ചോര്*ക്കാതെ കഞ്ഞികുടിക്കാം

നിനക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്*
ഓഹരിയില്ല
അത്കൊണ്ട് ഇടിഞുവീഴല്*
പേടിക്കാതെ കിടന്നുറങ്ങാം

എടാ പട്ടീ!
എനിക്കു നിന്നോടസൂയയുണ്ട്


കല്ലുകള്‍ ദുഖമാണുണ്ണീ ചെരുപ്പല്ലോ സുഖപ്രദം. അതുകൊണ്ട് ആരും കല്ലെറിയരുത്

7 comments:

ഫസല്‍ said...

പട്ടി, കൊള്ളാം

ശ്രീ said...

കൊള്ളാട്ടോ അച്ചായാ...
:)

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sharu.... said...

നന്നായിട്ടുണ്ട്...:)

അനൂപ്‌ കോതനല്ലൂര്‍ said...

അച്ചായാ പട്ടി മനുഷ്യനെക്കാള്‍ ഭേദം തന്നെ

പാമരന്‍ said...

"നിനക്ക് രാജ്യമില്ല
അത്കൊണ്ട് ഇന്ത്യക്കാരന്* പട്ടിയും
പാക്കിസ്ഥാന്*കാരന്* പട്ടിയും
യുദ്ധം ചെയ്യാറില്ല"

പാസ്പോര്‍ട്ടില്ലാതെ ഏതു ബോര്‍ഡറും കടക്കാം..

അച്ചായാ.. ഇതൊരു സംഭവം തന്നെ.

agnel said...

adipoli thanne ketto ithinekurichu vishadamayi njan MVyilum reply ittirunnu