Thursday, February 28, 2008

കണക്കു പഠിത്തം

ഒരു പരീക്ഷണമാണ്‍, അഭിപ്രായം പറയണം.
കണക്കു പഠിത്തം
ആദ്യമൊക്കെ എളുപ്പമായിരുന്നു
ഒന്നും ഒന്നും രണ്ട്
രണ്ടും രണ്ടും നാല്
എന്നൊക്കെ കാണാതെ പഠിക്കാമായിരുന്നു
ചവക്കാതെ വിഴുങ്ങാന്‍
സമര്‍ത്ഥനായിരുന്നതിനാല്‍
പട്ടികകള്‍ പഠിച്ച്
മിടുക്കന്‍ കളിച്ചു
പിന്നെപ്പിന്നെ
വരയും കുരിശും
അല്ല
പ്ലസും മൈനസുമൊക്കെ-
-യെനിക്ക് കുരിശായി

ഇതൊക്കെ ക്ഷമിക്കാം
എങ്കിലും പത്തിലെ
പേപ്പറില്‍ ടീച്ചര്‍
വലിയ ഗുണനചിഹ്നം
വരച്ചത് ക്ഷമിക്കുന്നതെങ്ങനെ?

ആ ഗുണനചിഹ്നം
മുഴുവന്‍ തെറ്റായതിന്‍
വെട്ടിയതാണെന്ന്
വളരെ വൈകിയെനിക്ക്
മനസിലായി
-ലിജു മൂലയില്‍

4 comments:

ഡോക്ടര്‍ said...

കണക്കിന്റെ ഒരു കളിയെ ....കൊള്ളാട്ടോ ....

നാടോടി said...

നല്ല കവിത.....
ആശയവും വരികളും നന്നായിരിക്കുന്നു...
തുടരുക...........

നിരക്ഷരന്‍ said...

വേണുജിയുടെ വക ഒരു കണക്ക് കാര്‍ട്ടൂണ്‍ ഇപ്പോ കഴിഞ്ഞതോയുള്ളൂ. അപ്പോ ദാ വേറോര് കണക്ക്.

ഗുണനചിഹ്നം കുരിശാകും, തെറ്റുമാകും എന്ന് ഓര്‍മ്മിപ്പിച്ചതിന് നന്ദി.

:)

NishkalankanOnline said...

എല്ലാം കണ്ടു. ‘കൊള്ളില്ല’ എന്നു പറയാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാത്ത ചിന്തകളാണല്ലോ എല്ലാം... പിന്നെന്തേ ഒരു മുങ്കൂര്‍ ജാമ്യം മുകളില്‍???? എല്ലാം ചിന്തിപ്പിക്കുന്ന ലളിതസുന്ദരങ്ങളായ കവിതകള്‍... ഇനിയും പ്രതീക്ഷിക്കുന്നു ധാരാളം... തുടരുക

തൊട്ടടുത്ത്... കാവാലത്തു നിന്നും ഒരു പണിക്കര്‍

ജയകൃഷ്ണന്‍ കാവാലം