Friday, October 01, 2010

ഞാന് നിന്നെ പ്രണയിക്കുന്നു. .....
ഞാന് നിന്നെ പ്രണയിക്കുന്നത്
നീ എന്നെ വിമര്ശിക്കുന ്നു
എന്നതിനാലാണ്...

ഞാന് നിന്ന
പ്രണയിക്കുന്നത്
നീ എന്നിലെ തെറ്റുകളെ തിരിച്ചറിയുന്നത ിനാലാ ണ്

ഞാന് പ്രണയിക്കുന്നത്
എന്റെ കുറവുകളെ
തിരിച്ചറിയുന്നത ുകൊണ് ടാണ്

അതുകൊണ്ട് തന്നെ
നാം ഒന്നായാല്
നീ എന്നിലെ കുറവുകളെയും
ഞാന് നിന്റെ കുറവുകളെയും
പരിഹരിക്കുമെന്ന തിനാല ാണ്

നീ എന്നിലലിയുക
ഞാന് നിന്നിലുമലിഞ്ഞ്
നാമൊന്നായ് ചേരാം

കുറവുകളെല്ലാം
പരസ്പരം പരിഹരിച്ച്
പൂര്ണ്ണരാകാം

Saturday, July 17, 2010

ഫ്ലെക്സുഗാഥ

 ‘ഫ്ലെക്സു‘ഗാഥ

അങ്ങനെ
തൂങ്ങിക്കിടക്കുകയാണ്,
പല വര്‍ണ്ണങ്ങളില്‍.

പോസ്റ്റിലും മരത്തിലുമായി
മരണത്തിനും
അനുശോചനത്തിനുമായി
ഫ്ലെക്സുകള്‍ ജനിക്കുന്നു

വരവേല്പും യാത്രയയപ്പും
ഫ്ലെക്സിലൂടെ
തെരഞ്ഞെടുപ്പില്‍ വോട്ടിലും
കൂടുതല്‍ ഫ്ലെക്സുകള്‍

കക്കൂസും കുളിമുറിയും
ഫ്ലെക്സിനാല്‍
ഫുട്ബോളും ക്രിക്കറ്റുംവരെ
ഫ്ലെക്സില്‍
വിപ്ലവവും അഹിംസയും പോലും
ഇന്ന് ഫ്ലെക്സുകളിലൂടെയാണ്

എന്തിനധികം
പ്ലാസ്റ്റിക് വിരുദ്ധ
സമരാഹ്വാനം വരെ
ഫ്ലെക്സിലൂടെയായില്ലെ?

വാര്‍ദ്ധക്യ യാത്ര

 വാര്‍ദ്ധക്യ യാത്ര

വാര്‍ദ്ധക്യക്കെടുതിയില്‍
വക്കുപൊട്ടിയൊരു പാത്രവുമായ്
വഴിയരികില്‍ക്കൂടി
വേച്ചുവേച്ചുനടക്കുമൊരമ്മ
തനിച്ചാവലിന്റെ ദുരിതമാ-
-മുഖത്തില്ല തീ‍രെ

എല്ലാവരുമുണ്ടായിരുന്ന
ബാല്യത്തിന്റെ ഓര്‍മ്മയാവാം...
അല്ലെങ്കില്‍
ബലിഷ്ഠമായൊരു കരം പിടിച്ചു
നടന്ന യൌവനത്തിന്റെ ധൈര്യമാവാം...
അതമല്ലെങ്കില്‍
മക്കളുടെ കുട്ടിക്കാലത്തിന്റെയോര്‍മ്മ
നല്‍കും മധുരമാവാം...

എന്തായിരുന്നാലും ആ അമ്മ
നടക്കുന്നു
തോടു വരെ
അല്ലെങ്കില്‍
അതിലുമേറെ ദൂരം

Saturday, June 12, 2010

Young India - ഇംഗ്ലീഷില്‍ ഒരു പരീക്ഷണം

 I

Amidst the Monsoon rain
We walkout into Puddles
Wearing Baggy Jeans;
Cotton Hoodies we Wear
to keep off rain

Alas! Our Mothers curse at us
"My back aches scrubbing
soil off the 'buggy' Jeans.
Your 'burqa' stinks 
being soggy with water"

Old Fools, what do they know
About the new trendz;
About the new India!

II 

Walking in the streets with ipods
While the May Sun bakes the
tin houses on both sides of the street
We wear sweaters and Jackets too

Our Ol' men tell us to
dress lightly to keep Cool.
"You'll die of sunstroke
And DO NOT drink
those sweet colas.
They will dehydrate you."
Old fools,what to they know
About being 'Cool';
About the new India

Tuesday, April 13, 2010

ഒരു കുന്നിന്റെയും കുട്ടിയുടെയും കഥ


പണ്ട് പണ്ട്...
ഞങ്ങളുടെ നാട്ടിലൊരു
കുന്നുണ്ടായിരുന്നു
ഞങ്ങള്‍ക്ക് കപ്പയും വാഴയും
ചേനയും ചേമ്പും തന്നിരുന്ന ഒരു കുന്ന്

പണ്ട് പണ്ട്...
ഞങ്ങളുടെ നാട്ടിലൊരു
കുട്ടിയുണ്ടായിരുന്നു
ഞങ്ങള്‍ക്ക് സ്നേഹവും സന്ദേഹവും
കടിയുമ്മയും തന്നിരുന്ന ഒരു കുട്ടി

അങ്ങനെയിരിക്കെ...
ഞങ്ങളുടെ നാട്ടിലൊരു പാണ്ടിലോറി വന്നു
ഞങ്ങള്‍ക്ക് പണം വാരിക്കോരിത്തന്ന
മുത്തശ്ശിക്കഥയിലെ ചെന്നായുടെ
മുഖമുള്ളൊരു പാണ്ടി ലോറി

കുന്ന് ലോറിയുടെ മുകളില്‍ കയറിപ്പോയി
കുട്ടി ലോറിയുടെ താഴെയരഞ്ഞുപോയി.

Sunday, March 21, 2010

ഒരു മൊബൈല്‍ ആത്മഹത്യാക്കുറിപ്പ്

 ഒരു മൊബൈല്‍ ആത്മഹത്യാക്കുറിപ്പ്
 
മൊബൈല്‍ ഫോണ്‍ ഒരു പാപമല്ല
കാമറ ഒരു പാപമല്ല
പക്ഷെ
ആത്മഹത്യ ഒരു പാപമാണ്
എന്നാല്‍
ഞാന്‍ ആത്മഹത്യ ചെയ്യും
പാപത്തിനെ പേടിയില്ലാഞ്ഞിട്ടല്ല
മറിച്ച് സമൂഹത്തെ
അതിനേക്കാള്‍ പേടിയുള്ളത്കൊണ്ട്

അവരില്‍ ചിലര്‍ മൊബൈലില്‍
എന്റെ നഗ്നചിത്രം പിടിച്ചു
ചിലര്‍ക്ക് നിസഹായനായ
ഇരയെക്കാണുമ്പോള്‍
കടുവയുടെ വായില്‍
വെള്ളമൂറുന്നതുപോലെ
എന്നെപ്പോലുള്ളവരുടെ
ചിത്രം കാണുമ്പോള്‍
സ്ഘലനം ഉണ്ടാവുമത്രേ

അതിലുപരി ആരെങ്കിലും
‘കണ്ട‘ സ്ത്രീയെ കല്യാണം
കഴിക്കാന്‍ നാട്ടിലെ
കുംടുംബത്തില്‍ പിറന്നവര്‍
സമ്മതിക്കില്ല
അത് മാനക്കേടാണത്രേ

പക്ഷെ ചിത്രമെടുത്തവന്റെ
വിവാഹമായിരുന്നു ഇന്നലെ
വഴിയില്‍ വച്ച് കണ്ടപ്പോള്‍
ആള്‍ക്കൂട്ടത്തിനിടയിലും
അവനെന്നെ ഭയത്തോടെ
നോക്കുന്നുണ്ടായിരുന്നു

പാവം
സ്ത്രീകള്‍ നമ്മുടെ നാട്ടില്‍
പ്രതികാരം ചെയ്യില്ല എന്ന്
അവന് അറിയില്ല എന്ന്
തോന്നുന്നു
നമുക്ക് സ്ത്രീ എല്ലാം
സഹിക്കുന്നവളാണല്ലൊ

ഞാനും എല്ലാം
സഹിച്ചുകൊണ്ട്
ആത്മഹത്യ ചെയ്യുന്നു!

Saturday, March 13, 2010

ചാറ്റ്‌ റൂം

ഞാനിന്നലെ ചാറ്റ്‌റൂമിലിരുന്നപ്പോള്‍
പേരറിയാത്തൊരു പെണ്‍കിടാവ്
എന്റെ നാമലിംഗസ്ഥലാദികള്‍
ചോദിച്ച് സലാം പറഞ്ഞു
 ഞാനും വിട്ടില്ല

നാട്ടിലെ സ്കൂളില്‍(സിബിയെസി)
എട്ടില്‍ പഠിക്കുന്ന ഞാന്‍
ഞാനങ്ങനെ ഒരു
കമ്പ്യൂട്ടര്‍ എഞ്ചിനിയറായി
ആ കുട്ടി ബി.കോം. വിദ്യാര്‍ത്ഥി

ഞങ്ങള്‍  അടുത്ത സുഹൃത്തുക്കളായി
ഒന്നല്ല രണ്ടല്ല മാസങ്ങള്‍ ഞങ്ങള്‍
മേഘസ്ന്ദേശങ്ങളയച്ചു
ആ തൂവിരല്‍ സ്പര്‍ശം
ഒരോ മെസ്സേജിലും തൊട്ടറിഞ്ഞു.

ഒടുവില്‍ കണ്ടു മുട്ടുന്ന ദിനം വന്നു
പാര്‍ക്കില്‍ സമയത്തെത്തിയ
ആ കുട്ടിയുടെ മുഖം പക്ഷെ
എന്റെ ക്ലാസ്സിലെ
ജി.എഫിന്റേതായിരുന്നു.

Wednesday, February 24, 2010

സമത്വം

നാമെല്ലാവരും സമത്വത്തിൽ
വിശ്വസിക്കുന്നവ രാണ്
സാമൂഹികമായി
സമത്വമുള്ളവർ
സാമ്പത്തികമായി
സമത്വമുള്ളവർ

ഇനി ഭൂമിക്കും വേണം
സമത്വം
മലകളില്ലാത്ത
കുളങ്ങളില്ലാത്ത
മരുഭൂമി പോലെ
സമമായ ലോക ക്രമം

മലകൾ തുരന്ന്
പാടങ്ങൾ നിരത്തുക
കുളങ്ങൾ നിരത്തുക
എല്ലാം സമമായി
നിലനിർത്തുക

‘സമത്വമെന്നൊരാശയ ം
മരിക്കുകില്ല ഭൂമിയിൽ’

Saturday, February 20, 2010

ഒരു 'പാണ്ടി' ലോറി

onnum manasilaayillenkil enne therry vilikkuka. onn sramichathaanu.

 ഒരു 'പാണ്ടി' ലോറി

ഞാനിന്നൊരു ലോറി കണ്ടു
ഒരു പാണ്ടി ലോറി

ചില തമിഴ്‌ വില്ലന്മാരെപ്പോലെ
അതിനു ചുവന്ന കണ്ണുകളായിരുന്നു
ആർത്തിയുടെ നിറം
മൃതിയുടെ നിറം

അത്‌ എന്റെ നേരേ പാഞ്ഞു വന്നു
ഒരു വില്ലനെപ്പോലെ
അത്‌ എന്നെ കൊല്ലുവാനാഞ്ഞു
ഞാൻ വഴിമാറി നിന്നു
ഇല്ലെങ്കിൽ അത്‌ എന്നെ കൊന്നാലോ?

അത്‌ കടന്ന് പോയപ്പോൾ
ഞാൻ കണ്ടു
സിനിമകളിലേപ്പോലെ തന്നെ
തമിഴ്‌ ഗുണ്ടകളെപ്പോലെ
പാണ്ടി ലോറിയുടെ പിന്നിലും
ഒരു മലയാളി ആയിരുന്നു

മുഖത്ത്‌ ചിരിയും
ഉള്ളിൽ ആർത്തിയും
ഉള്ള ഒരു മലയാളി

Sunday, November 15, 2009

ജീവന്റെ മരം

മരങ്ങൾ ജീവന്റെ
ഉറവകളാ‍ണ്
അതിന്റെ ഫലം
തിന്നുന്നവരെല്ലാം
ജീവിക്കും

പക്ഷെ ഒരിക്കൽ
ഒരു അഴുക്കുചാലിലിരുന്ന്
ഒരു ഫോറിൻ എംബിഏ
പാമ്പ് എന്നോട് പറഞ്ഞു
മരത്തിന്റെ ഫലം
തിന്നരുത്
മരം വെട്ടിക്കളയുക
മരങ്ങളെല്ലാം വെട്ടിക്കളയുക

എന്നിട്ട് ഫ്ലാറ്റുകൾ
പണിതുയർത്തുക
നിങ്ങളെല്ലാവരും
ദൈവത്തെപ്പോലെയാകും

ഞാൻ മരം വെട്ടി
കുന്നു നിരത്തി
ഫ്ലാറ്റുകൾ പണിതു
ഇപ്പൊ മരങ്ങളില്ല
അതുകൊണ്ട്
ജീവനുമില്ല!

Saturday, October 24, 2009

ഒരു താജ് മഹലിന്റെ കഥ

 ഒരു താജ് മഹലിന്റെ കഥ

ഒടുവിൽ ഞാനൊരു താജ്മഹൽ കെട്ടി

മാനം മുട്ടെ നിലകളും
മുറ്റത്തുരുളൻ കല്ലുകളും
എല്ലാമുള്ള ആ കൊട്ടാരം
എന്റെ സ്വപ്നമായിരുന്ന ു

പ്രവാസി ജീവിതത്തിൽ
ഒരു തുള്ളീ വെള്ളമിറക്കതെ
കഷ്ടപ്പെട്ട് പണിയിച്ചത്

പക്ഷെ അവിടെ താമസിക്കാൻ
സമയമെനിക്കില്ല തീരെ
മക്കളുടെ പഠിത്തം
കഴിഞ്ഞിട്ടാവാം എന്ന്
തോന്നിയിരുന്നു
പക്ഷെ...
അവരുടെ മക്കളെ
വളർത്തേണ്ടേ?
കൊച്ചു മക്കളെ കെട്ടിക്കേണ്ടെ?

ഒടുവിൽ എനിക്ക്
വീട്ടിൽ വരാനായി!

പ്രാർത്ഥനകളുടെയ ും
വിശുദ്ധ ഗ്രന്ഥവായനകളുടെ യും
ഇടക്ക്, ഇതൊന്നുമറിയാതെ
ചെന്ന് കയറാൻ പറ്റി.

ഷാ ജഹാനും
സ്വന്തം താജ്മഹാലിൽ
കിടന്നത് അങ്ങനെയല്ലേ?

Thursday, August 27, 2009

കർഷകാ നീ

കർഷകാ നീ നിന്റെ
പാഴ്വേല നിർത്തുക
ഞങ്ങൾ യന്ത്രങ്ങൾകൊണ്ട്
ആഹാരം ഉണ്ടാക്കാം
ഞങ്ങൾ ആഹാരത്തിന്
പകരം ഗുളികകൾ തരാം

മണ്ണാകുന്ന, ചേറാകുന്ന
ചെളിയിൽ തൊടാതിരിക്ക
നിനക്ക് ചൊറി വരും
ഞങ്ങളുടെ മിനറൽ വാട്ടറിൽ
കൈകഴുകുക

വെയിലുകൊള്ളാതെ സ്നേഹിതാ
നീ കറുത്തുപോവും
അത് അധകൃതന്റെ നിറമല്ലേ
നീ ക്രീം പുരട്ടൂ
തിളങ്ങട്ടെ നീ സൂര്യനെപ്പോലെ

ശരീരം അനങ്ങി വേല ചെയ്യരുതേ
നീ ക്ഷീണിക്കും
വരൂ വിശ്രമിക്കൂ
അഥവാ നിനക്കിനി* വണ്ണമായാൽ
ഞങ്ങൾ ട്രെഡ്മിൽ തരാം

*ഇമേജിൽ ഇല്ലFriday, May 01, 2009

പ്രവാസം

പ്രവാസം

പ്രവാസം
ഹൊ നരകം തന്നെ

അടച്ചുകെട്ടി
ജോലിനോക്കി
മടുത്തുപോയി

സന്തോഷമെന്തെന്നറിയാത ്ത
പ്രവാസജീവിതം
നരകം തന്നെ

എന്റെ നാടിന്റെ ഭംഗി
ഈ മരുഭൂമിക്കില്ല
എന്റെ നാടിന്റെ കുളിർമ
ഈ ഏസിക്കപ്രാപ്യം

എന്റെ നാട് തന്നെ
സുന്ദരം
ഇതൊരു നരകം തന്നെ!

“എങ്കിൽ പ്രിയ പ്രവാസി ദുഖിതാ
താങ്കൾക്ക് തിരിച്ചു പോകരുതോ?“

അല്ല, അതുപിന്നെ...

Image

Sunday, November 09, 2008

മൊബൈല് ഫോണ്

മൊബൈല് ഫോണ്

ആറാട്ടിനാനകളെഴുന്നള് ളി
ഹാ എന്തു ഭംഗി
ഒരു വലിയ കുട കൂടിച്ചൂടാമായിര ുന്നു
എല്ലാവരും മൊബൈല് എടുക്കൂ
ഫോട്ടോ എടുക്കൂ

അതാ ആന ഇടയുന്നു
ആ പാവം പാപ്പാന്
ആനയെ തടയാന് നോക്കുന്നു
രക്തം തെറിക്കുന്നു
എല്ലാവരും മൊബൈല് എടുക്കൂ
ഫോട്ടോ എടുക്കൂ


ആന അയാളെ കുത്തും
നമുക്ക് ഭാഗ്യമുണ്ടെങ്കി ല്
അയാള് മരിക്കും
മരണഫോട്ടോ പത്രത്തില്
കൊടുക്കാം
എല്ലാവരും മൊബൈല് എടുക്കൂ
ഫോട്ടോ എടുക്കൂ

പാവം പാപ്പാന്
അയാള് മരിച്ചു
ഞാന് ഫോട്ടോ എടുക്കുന്നത്
കണ്ടില്ലേ
നിങ്ങളെന്താ അയാളെ സഹായിക്കാഞ്ഞത്?
കഷ്ടം!

Sunday, July 27, 2008

പട്ടി

പട്ടീ
നീ വെറുമൊരു ചാവാലി
എന്നാലും എനിക്കു നിന്നോട് ആസൂയയുണ്ട്

നീ നായയാണ്* നായരല്ല
നീ നായയാണ്* സുറിയാനി നസ്രാണിയല്ല
നിനക്കുള്ള വാലല്ലാതെ
പേരിലൊരു വാലുമില്ല

ഡോബര്*മാന്* മുതല്ല്
നാടന്* വരെ എല്ലാം പട്ടി തന്നെ
വെളുത്തതു കറുത്തതും
എല്ലാം പട്ടി തന്നെ

നീ* ആറടി മണ്ണിന്റെ
പോലും ഉടമയല്ല
എന്നാലും ലോകത്തെവിടെയും
നിനക്ക് പോകാം, കിടക്കാം

നിനക്ക് രാജ്യമില്ല
അത്കൊണ്ട് ഇന്ത്യക്കാരന്* പട്ടിയും
പാക്കിസ്ഥാന്*കാരന്* പട്ടിയും
യുദ്ധം ചെയ്യാറില്ല

നിനക്ക് പ്രാത്യയശാസ്ത്രങ്ങളില്ല
അത്കൊണ്ട് നിനക്ക്
വൈരുദ്ധ്യാത്മക ഭൌതികവാദത്തെ-
-ക്കുറിച്ചോര്*ക്കാതെ കഞ്ഞികുടിക്കാം

നിനക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്*
ഓഹരിയില്ല
അത്കൊണ്ട് ഇടിഞുവീഴല്*
പേടിക്കാതെ കിടന്നുറങ്ങാം

എടാ പട്ടീ!
എനിക്കു നിന്നോടസൂയയുണ്ട്


കല്ലുകള്‍ ദുഖമാണുണ്ണീ ചെരുപ്പല്ലോ സുഖപ്രദം. അതുകൊണ്ട് ആരും കല്ലെറിയരുത്

Thursday, February 28, 2008

കണക്കു പഠിത്തം

ഒരു പരീക്ഷണമാണ്‍, അഭിപ്രായം പറയണം.
കണക്കു പഠിത്തം
ആദ്യമൊക്കെ എളുപ്പമായിരുന്നു
ഒന്നും ഒന്നും രണ്ട്
രണ്ടും രണ്ടും നാല്
എന്നൊക്കെ കാണാതെ പഠിക്കാമായിരുന്നു
ചവക്കാതെ വിഴുങ്ങാന്‍
സമര്‍ത്ഥനായിരുന്നതിനാല്‍
പട്ടികകള്‍ പഠിച്ച്
മിടുക്കന്‍ കളിച്ചു
പിന്നെപ്പിന്നെ
വരയും കുരിശും
അല്ല
പ്ലസും മൈനസുമൊക്കെ-
-യെനിക്ക് കുരിശായി

ഇതൊക്കെ ക്ഷമിക്കാം
എങ്കിലും പത്തിലെ
പേപ്പറില്‍ ടീച്ചര്‍
വലിയ ഗുണനചിഹ്നം
വരച്ചത് ക്ഷമിക്കുന്നതെങ്ങനെ?

ആ ഗുണനചിഹ്നം
മുഴുവന്‍ തെറ്റായതിന്‍
വെട്ടിയതാണെന്ന്
വളരെ വൈകിയെനിക്ക്
മനസിലായി
-ലിജു മൂലയില്‍

Sunday, February 24, 2008

മറക്കുന്നു...

എന്റെ ഒരു കവിത. ദയവായി അഭിപ്രായം കമന്റ് വഴി അറിയിക്കുക.

മറക്കുന്നു...

മറക്കുന്നു ഞാനും നിങ്ങളും
മണ്ണിനെ മറക്കുന്നു
വിണ്ണിനെ മറക്കുന്നു
മാറ്റത്തിനായ്‌ മറക്കുന്നു

വാനില്‍ പാറിപ്പറക്കാനായ്‌
ഭാവിയെന്ന ഭൂതത്തിനായ്‌
പിച്ചവെച്ചതും കാലുറപ്പിച്ചതുമായ
മണ്ണിനെ മറക്കുന്നു

വാനോളമെത്തുമൊരു
ഫാക്ടറിക്കായ്‌
ജനനം മുതല്‍ അന്നം നിറച്ച
വൃക്ഷങ്ങളെ മറക്കുന്നു

അടിമകളാക്കിയ വെളുമ്പന്റെ
ആംഗലേയത്തിനായ്‌
മുലപ്പാല്‍പോലെ മാധുര്യമുള്ള
മാതൃഭാഷയെ മറക്കുന്നു

വാനോളമെത്താനായി,
വികസനത്തിനായ്‌
ഒപ്പമോടിത്തളര്‍ന്ന പാവം
മനുഷ്യരെ മറക്കുന്നു

Monday, July 23, 2007

പാപപ്പനി

പഞ്ഞക്കര്‍ക്കിടകത്തിലൊരു പിടിവേദനയുമായി
പാപപ്പനി* തന്റെ പാശവുമായിപ്പാഞ്ഞെത്തിയിട്ട്‌
പരശുരാമപൗത്രരാം പാവങ്ങളെക്കൂടെക്കൂട്ടീടൂന്നു
പണ്ഡിതപാമരരവരുടെ പിതൃക്കളോടൊപ്പമെത്തിടുന്നു

പേരുമാറി, പ്രതിവിധിമാറി, പനിമാത്രം മാറിയില്ല
പാപഫലമാണീപ്പെരും പനിയത്രേ
പെരുവഴിയില്‍ പാഴ്‌ വിതറുന്നതിന്‍
പരിണിതഫലമാണിതത്രേ

പരലോകത്തില്‍ കാലനില്ലാത്ത കാലമല്ലിത്‌
പനിയും പാഴുമുള്ള കാലമിത്‌
പേടിയായി, പനിയായി
പരലോകത്തെത്തിക്കുവാന്‍ കാലന്മാരേറെയത്രേ

ലിജു (കുരിയാക്കോസ്‌)

*പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്‌ പാപമെന്ന് വിവക്ഷ

Saturday, March 10, 2007

കവിത

കവിത എനിക്കെന്നും
ഈണം ഉള്ള
ഒരു സാഹിത്യ-
-ശ്രേണി
ആയിരുന്നു

അതിനാല്‍ തന്നെ
ഗദ്യ കവിത
അരാധകന്മാരില്‍
എന്‍ മുഖം
കാണില്ല

ഞാനും ഒരു ചെറു
കവി ആയിരുന്നു
ആശയം പഴഞ്ചന്‍
എന്ന കുറ്റം
കാരണം ഞാന്‍
എന്റെ കവിതയെ
ക്രൂശിലേറ്റി

എന്നിട്ട് ഞാനിന്ന്
എന്തിനെഴുതിയെന്നാണ്‍
ചോദ്യമെങ്കില്‍

ഇത് എന്റെ
പുതിയ ശൈലിയുടെ
“വര്‍ക്ക്‍ബുക്ക്” മാത്രം
മഹാകപി ലിജു

Tuesday, November 21, 2006

ദൈവസുതന്‍

ദൈവസുതന്‍

ഇന്നുമോര്‍ക്കുന്നു ഞാനാ ജഗത്ഗുരുവിനെ
അന്നവന്‍ മനുഷ്യനായ്‌
അവതരിച്ചവനീ പാപഗ്രസ്തനെ
സ്പര്‍ശിച്ച്‌ സൗഖ്യം
പ്രദാനം ചെയ്തിട്ടെന്‍
പാപങ്ങള്‍ പൊറുത്തുവല്ലോ

അവനാനാരെന്ന് തേടിഞ്ഞാനലഞ്ഞു
അവന്റെ ജനനമാം അനഘ
നിനിഷത്തില്‍ അവനെ സന്ദര്‍ശിച്ച
ആട്ടിടയരും ജ്ഞാനികളും
സദ്ജനങ്ങളുമവനെ വണങ്ങി
യെന്നും ഞാന്‍ കേട്ടറിഞ്ഞു

മോശയും ഏലിയാവിനേയുംപോല്‍
വ്രതം നോറ്റിട്ടവന്‍ തന്‍ ക്ഷുത്‌-
-പിപാസകളെ അതിജീവിച്ചതും
ഒരു വന്ദനത്താല്‍ സര്‍വ്വ-
-ലോകത്തിന്‍ നാഥനാക്കാമെന്ന
വിണ്‍വാക്കിനേ ഭേദിച്ചതും ഞാനറിഞ്ഞു.

ചിന്മയനാമവന്‍ മണ്‍-
-മയനാം ജനങ്ങള്‍ തന്‍
മദ്ധ്യത്തില്‍ നിന്നിട്ട്‌
അത്ഭുതങ്ങള്‍ കാട്ടി
വിഷമനിവാരണം ചെയ്തതും
ഞാന്‍ കണ്ടറിഞ്ഞു

ഒരിക്കലവന്‍ ഗിരിമേല്‍
കയറി തന്‍ കൂടെയുള്ള
ജനജാലത്തോട്‌ അവരില്‍
ഭാഗ്യവാന്മാരെന്നോതി-
-യതും ഞാന്‍ എന്‍
കര്‍ണ്ണങ്ങളാല്‍ കേട്ടറിഞ്ഞു

ഒരിക്കലവന്‍ നീചഗോത്ര
ജാതയാം നാരിയോട്‌
ജലം ചോദിച്ചിട്ടവള്‍ക്ക്‌
ഒരിക്കലും ദാഹിക്കാത്ത
ജലത്തിന്‍ വിവരമോതിയതും
ഞാന്‍ കേട്ടറിഞ്ഞു

പൈതങ്ങളെ തന്നില്‍
നിന്ന് തടഞ്ഞവരെ ശാസിച്ച്‌
കുഞ്ഞുങ്ങളെത്തന്‍ മാറോടണച്ച്‌
ഇഗ്നാത്ത്യോസിനെ മടിയിലിരുത്തി
തന്‍ ശിഷ്യരോട്‌ ഇവരെപ്പോലെയാവാന്‍
ചൊല്ലിയതും ഞാന്‍ കേട്ടറിഞ്ഞു

സ്കറിയോത്താസുതന്‍ ദൈവ-
-സുതനെ നശ്വരനാണയങ്ങള്‍ക്കായ്‌
ഒരു ചുംബനത്താല്‍ ഒറ്റിക്കൊടു-
-ത്ത്‌ പശ്ചാത്തപമില്ലാതെ
പാപഭയത്താല്‍ ദൈവദാനമാം
തന്‍ ജീവനെ അപഹരിച്ചുവല്ലോ

പിന്നീടവനൊരു കുഞ്ഞാടുപോല്‍
പീലാത്തോസിന്‍ സവിധേ
നിന്ന് തന്‍ അനൈഹിക
രാജ്യത്തേക്കുറിച്ച്‌ അരുളി-
-ച്ചെയ്തതും ഞാന്‍ എന്‍
കാതാല്‍ കേട്ടറിഞ്ഞു

ഭടന്മാരാല്‍ ബന്ധനസ്ഥനാം
അവനെ പരിഹസിച്ച്‌
യഹൂദനൃപനേ നീ രക്ഷപെടൂ
എന്ന് വിളിച്ചട്ടസിച്ച യൂദരോട്‌
അവന്‍ തന്നെ മിശിഹാ, അവന്‍
തന്നെ കര്‍ത്തന്‍ എന്നോതി ഞാന്‍

ഒടുവിലാ ലോകപതി കാല്‍വറിക്കുന്നുമേല്‍
തസ്കരവീരന്മാര്‍ക്ക്‌ തുല്യനാക്കി
മരണമെന്ന മഹാതസ്കരന്‌ ഏല്‍പിച്ച്‌
കൊടുത്തിട്ടുമവനാ മഹാതസ്കരനെ-
-ത്തോല്‍പിച്ച്‌ തന്‍ താതനോട്‌
ചേര്‍ന്നുവെന്ന് ഞാന്‍ ഗ്രഹിച്ചുവല്ലോ

Wednesday, October 18, 2006

കര്‍ണ്ണമൃത്യു

കര്‍ണ്ണമൃത്യു
സോദരന്‍ എയ്തൊരു അസ്ത്രമെന്‍
വക്ഷസ്സില്‍ ആഴ്ന്നിറങ്ങുന്നഹോ

സൂര്യസുതനിതാ പിതൃ
സന്നിധിയില്‍ തളരുന്നുവല്ലോ

മറന്നു ഞാന്‍ ശരങ്ങള്‍ എന്‍
അനുജനോടു തൊടുക്കാന്‍

പൂണ്ടു എന്‍ രഥചക്രമി-
-ന്നാ ചെമ്പൂഴിയില്‍

അരുതേയെന്നു കേണു ഞാന്‍
എന്‍ സോദരനോട്

സൂതപുത്രനോടു ദയയില്ല
എന്ന് ചൊല്ലി അനുജന്‍

അവന്‍ തന്‍ അസ്ത്രമെന്‍
കുണ്ഡലങള്‍ പിളക്കുന്നുവല്ലോ

താതന്‍ തന്ന കവചവും പിളര്‍ന്ന്
അസ്ത്രമെന്നേ പാശബന്ധിതനാക്കിയല്ലോ

-
ലിജു മൂലയില്‍